സിപിഎം വിട്ട അഡ്വ. ബി.എൻ ഹസ്‌കർ ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാർഥി ആയേക്കും

JANUARY 29, 2026, 9:03 PM

കൊല്ലം: കൊല്ലത്ത് ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ബി.എൻ ഹസ്കറിനെ മത്സരിപ്പിക്കാൻ ആലോചന. സമുദായിക ഘടകങ്ങൾ ഉൾപ്പടെ ഹസ്കറിന് അനുകൂലമെന്ന് ആർഎസ്പി നേതാക്കളുടെ വിലയിരുത്തല്‍.

മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി എന്നതും പരിചയപെടുത്തൽ വേണ്ട എന്നതും ഹസ്കറിന്റെ സാധ്യത വർധിപ്പിക്കുന്നു.കൊല്ലത്ത് ആര്‍എസ്പി മത്സരിക്കുന്ന മൂന്നാമത്തെ സീറ്റാണ് ഇരവിപുരം. ഇരവിപുരത്ത് എന്‍.കെ പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തികിന്‍റെ പേരും സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് സിപിഎം വിട്ട് ഹസ്‌കർ ആർഎസ്പിയിൽ ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകനായ ബി.എൻ ഹസ്കർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam