കൊച്ചി: ശശി തരൂരിന്റെ സർവ്വേ ഫലത്തെ തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സർവ്വേക്ക് യാതൊരു ആധികാരികതയും ഇല്ല.
മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണം. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം.
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ്. ചിലർ മനപ്പൂർവ്വം സർവ്വേ നടത്താൻ ശ്രമിക്കുന്നുണ്ട്.
ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം പ്രതികരണങ്ങൾ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണമെന്നും അടൂർ പ്രകാശിന്റെ പ്രതികരണം.
പി വി അൻവറിന്റെ പ്രവേശനം ഇപ്പോൾ പറയാൻ കഴിയില്ലെന്നും നിലമ്പൂരിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കഴിഞ്ഞുവെന്നും അടൂർ പ്രകാശ്. മുന്നണി വിപുലീകരണം ഉണ്ടാകും. കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
