എഡിഎം നവീൻ ബാബുവിൻറെ മരണം: സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള സർക്കാർ ഉത്തരവ് ഉടൻ

MAY 31, 2026, 9:14 PM

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ  സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങിയേക്കും.

ശുപാർശയിൽ സിബിഐ നിലപാട് നിർണായകമാകും. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്.

പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി പി ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസിൽ തീരുമാനമെടുക്കേണ്ടത്.

vachakam
vachakam
vachakam

നവീൻ ബാബുവിന്റെ കുടുംബത്തിൻറെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം. കേസന്വേഷണത്തിന് സിബിഐ വരുന്നതിൽ സിപിഎം എതിർപ്പ് അറിയിച്ചു. എന്നാൽ, സത്യം തെളിയണമെന്നാണ് നവീൻ ബാബുവിൻറെ കുടുംബം ആവശ്യപ്പെടുന്നത്. 

പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്നും കുടുംബം ആരോപിച്ചു. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam