പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ കുറ്റവിമുക്തനായ കേസിലെ എട്ടാം പ്രതി ദിലീപിന് പിന്തുണയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വോട്ട് ചെയ്ത ശേഷം അടൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു.ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം.
അതേസമയം, അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ട സർക്കാരിനെതിരെ രൂക്ഷ വിമർശനം അടൂർ പ്രകാശ് ഉന്നയിച്ചു. സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. ആരെ ദ്രോഹിക്കാൻ കഴിയും എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. അപ്പീലിന് പോകുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട്, “സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ” എന്നും കൺവീനർ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
