കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ടി.വിയുടെ വാർത്താ റിപ്പോർട്ടുകൾ തടയണമെന്ന നടൻ ദിലീപിന്റെ ആവശ്യത്തിന് ഹൈക്കോടതിയിൽ തിരിച്ചടി. ഹർജി പരിഗണിച്ച കോടതി ദിലീപിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
പ്രതിയായ ദിലീപിന്റെ പേര് വാർത്തകളിൽ പരാമർശിക്കുന്നത് എങ്ങനെ കുറ്റകൃത്യമാകുമെന്ന് കോടതി ചോദിച്ചു. അറസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതും വിചാരണയുമായി ബന്ധപ്പെട്ട വസ്തുതാപരമായ വിവരങ്ങൾ പുറത്തുവിടുന്നതും എങ്ങനെ നിയമവിരുദ്ധമാകുമെന്ന ചോദ്യവും ഹൈക്കോടതി ഉയർത്തി.
പ്രതിയുടെ പേര് പരാമർശിക്കുന്നതിന് നിയമത്തിൽ എവിടെയാണ് വിലക്കുള്ളതെന്നും കോടതി ആരാഞ്ഞു. ഇത്തരം റിപ്പോർട്ടുകൾക്ക് വിലക്കേർപ്പെടുത്തുന്ന വ്യവസ്ഥ നിയമത്തിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
വിചാരണ ആരംഭിക്കുകയും സാക്ഷികളെ വിസ്തരിക്കുകയും ചെയ്ത സാഹചര്യത്തിൽ, സാക്ഷികൾ കൂറുമാറിയതടക്കമുള്ള സംഭവവികാസങ്ങൾ വസ്തുതാപരമായി റിപ്പോർട്ട് ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും ഹൈക്കോടതി ചോദിച്ചു.
പ്രതിയുടെ പേര് പരാമർശിക്കുന്നതിലൂടെ പരാതിക്കാരിയെ തിരിച്ചറിയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിവിവരങ്ങൾ കോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
