ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടൻ ഉണ്ണി മുകുന്ദൻ മത്സരിക്കുന്നെന്ന വാർത്തകള്‍ നിഷേധിച്ച് താരത്തിന്റെ മാനേജർ വിപിൻ രംഗത്ത്. വാർത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമെന്നാണ് വിപിൻ പറയുന്നത്.
സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദൻ തത്‌കാലം ആലോചിക്കുന്നതെന്നും മറ്റൊന്നിനും താത്പര്യമില്ലെന്നും ആണ് അദ്ദേഹം പറഞ്ഞത്. ഉണ്ണി മുകുന്ദന് ഒരു പാർട്ടിയിലും അംഗത്വമില്ല, നടനെന്ന നിലയില്‍ അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് . പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ആരാണ് അതിന് പിന്നിലെന്ന് അറിയില്ല. പക്ഷേ അതിലൊന്നും യാതൊരു കഴമ്പുമില്ല. ഉണ്ണി ഇപ്പോള്‍ സിനിമയുമായി നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും വിപിൻ കൂട്ടിച്ചേർത്തു.
അതേസമയം പത്തനംതിട്ടയില്‍ ബി ജെ പി നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നെന്ന് വാർത്തകള്‍ ഉണ്ടായിരുന്നു. ചിത്രയെയും നേതൃത്വം മത്സരിക്കാൻ സമീപിച്ചേക്കുമെന്നും വാർത്തകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്