രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; തിരുവല്ലയിൽ യുവാവിന് ദാരുണാന്ത്യം

OCTOBER 15, 2025, 7:05 PM

തിരുവല്ല: രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടല്‍ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയല്‍ പള്ള്യാലില്‍ മുഹമ്മദ് ഷിഫാന്‍(20) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. കോട്ടയം താലൂക്ക് ആശുപത്രിയിൽ നിന്ന് പക്ഷാഘാതം വന്ന രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസും, ചന്ത ഭാഗത്തേക്ക്  പോകുകയായിരുന്ന മുഹമ്മദ് ഷിഫാൻ്റെ സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ  പക്ഷാഘാതം വന്ന രോഗിയെ കോട്ടയം മെഡിക്കല്‍ കോളേജിലും മുഹമ്മദിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.വയറിൻ്റെ ഭാഗത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതിനാല്‍ മുഹമ്മദ് ഷിഫാനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam