കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച ഗാനരചയിതാവായി വേടനെ ആണ് തിരഞ്ഞെടുത്തത്. ഇതിനുപിന്നാലെ വിമർശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ഇന്ദുമേനോൻ.
ഫേസ്‌ബുക്കിലൂടെ ആണ് വിമർശനം ഉന്നയിച്ചത്. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാഡമികൾക്ക് എന്നും വലിയ ബഹുമാനമാണെന്ന് ആണ് ഇന്ദു മേനോന്റെ വിമർശനം. അക്കാഡമികളുടെ സംസ്‌കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യെന്നും അവർ കൂട്ടിചെർത്തു.
ബലാത്സംഗ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് വേടനെ തേടി സംസ്ഥാന പുരസ്‌കാരം എത്തിയത്. വേടന് പുരസ്‌കാരം നൽകിയതിനെതിരെ ഇന്നലെ സംവിധായകൻ കെ പി വ്യാസനും രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
