തുരുത്തി: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 15, 16, 17, 18, 19 തിയതികളിൽ വൈകുന്നേരം 4 മുതൽ വൈകുന്നേരം 9 വരെ തുരുത്തി മർത്ത് മറിയം ഫൊറോന പളളിയിൽ വിപുലമായി നടത്തുന്നു.
15ന് 3.30ന് ജപമാല, വി.കുർബാന വായ്പ്പൂര് പഴയപളളി വികാരി ഫാ.ജോസ് വരിക്കപ്പളളി കാർമ്മികത്വം വഹിക്കും. തുടർന്ന് അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 16ന് 3.30ന് ജപമാല, വി.കുർബാന വികാരി ജനറാൾ മോൺ. മാത്യു ചങ്ങംങ്കരി കാർമ്മികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപത മെത്രപ്പോലീത്ത മാർ തോമസ് തറയിൽ അനുഗ്രഹ സന്ദേശം നടത്തും.
17ന് 3.30ന് ജപമാല, വി.കുർബാന മുഖ്യവികാരി ജനറാൾ മോൺ. ആന്റണി ഏത്തയ്ക്കാട് കാർമ്മികത്വം വഹിക്കും. 18ന് 3.30ന് ജപമാല, വി.കുർബാന വികാരി ജനറാൾ മോൺ. സ്‌കറിയ കന്യകോണിൽ കാർമ്മികത്വം വഹിക്കും. 19ന് 3.30ന് ജപമാല, വി.കുർബാന തുരുത്തി ഫൊറോനയിലെ എല്ലാ വൈദികരും കാർമ്മികത്വം വഹിക്കും. സമാപന സന്ദേശം മവേലിക്കര രൂപതാ ബിഷപ്പ് എമിരറ്റസ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് നൽകും.
കൺവെൻഷന്റെ വിവിധ പ്രവർത്തനങ്ങൾക്കായി ഒരു മാസം നീണ്ടു നിന്ന 150 പേരടങ്ങുന്ന കമ്മറ്റിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊറോന വികാരി ഫാ.ജേക്കബ് ചീരംവേലിൽ അറിയിച്ചു.
അസി.വികാരി ഫാ.ജൂലീയസ് തീമ്പലങ്ങാട്ട്, ജനറൽ കൺവീനർമാരായ നെവിൻ ആലഞ്ചേരി, സോണി മാത്യു പാലാത്ര, കൈക്കാരൻമാരായ സാബിച്ചൻ കല്ലുകളം, ജോബി അറയ്ക്കൽ, വിനോദ് കൊച്ചിത്ര, പാരീഷ് കൗൺസിൽ സെക്രട്ടറി ജോളിച്ചൻ കുന്നേൽ, സിസ്റ്റർ ഫിൽസി മരിയ എസ്.എ.ബി.എസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നേതൃത്വം വഹിക്കും.
ബസ് സർവീസ്
എം.സി.റോഡ് വഴി ചങ്ങനാശേരി, വടക്കേക്കര വഴി കുരിശുംമൂട്, കാലായിപ്പടികണ്ണന്തറപ്പടി പൊടിപ്പാറ വഴി ഇത്തിത്താനം, കുറിച്ചി ഈരകൈനടി വഴി കാവാലം ലിസ്യൂ, മുളയ്ക്കാംതുരുത്തി കൃഷ്ണപുരം വഴി കാവാലം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
