തിരുവനന്തപുരം: വാഹനങ്ങളുമായി ബന്ധപ്പെട്ട 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്.
എംവിഡിയുടെ പീഡനമാരോപിച്ച് മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് നടപടി. സെപ്റ്റംബര്‍ 21 മുതല്‍ ഇത് നടപ്പിലാക്കും.
ഇടനിലക്കാര്‍ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. വാഹന ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകര്‍ വാഹന്‍ പോര്‍ട്ടലില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം.
എല്ലാ ജില്ലകളിലും എത്രയും പെട്ടെന്ന് തന്നെ ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ (എടിഎസ്) സ്ഥാപിക്കും.
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മൂന്ന് എടിഎസുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
