കൊച്ചിയിൽ സൈബർ തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ട യുവാവിന് നഷ്ടമായത് കിടപ്പാടമടക്കം വിറ്റ് ലഭിച്ച തുക 

MARCH 22, 2026, 11:11 PM

കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ട യുവാവിന് 80 ലക്ഷം രൂപ നഷ്ടമായി. കിടപ്പാടം വിറ്റ് ലഭിച്ച 40 ലക്ഷം രൂപ ഉൾപ്പെടെ വലിയ തുകയാണ് നഷ്ടമായത്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് അന്വേഷണം ശക്തമാക്കി.

എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിയായ 36കാരനെയാണ് സംഘം വഞ്ചിച്ചത്. വാട്‌സ്ആപ്പ് ചാറ്റിലൂടെയാണ് തട്ടിപ്പുകാർ ബന്ധപ്പെടുകയും ഓൺലൈൻ ട്രേഡിംഗിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്യുകയും ചെയ്തത്. തുടർന്ന് നൽകിയ ലിങ്ക് വഴി “പിൻവെസ്റ്റ്” എന്ന പ്ലാറ്റ്‌ഫോമിൽ യുവാവ് അംഗമായി.

ആദ്യ നിക്ഷേപത്തിൽ 40,000 രൂപ ലാഭം ലഭിച്ചതോടെ യുവാവിന് വിശ്വാസം വർധിച്ചു. പിന്നാലെ തൃശൂരിലെ സ്വത്ത് വിറ്റ് 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ചു. കുടുംബത്തെ അറിയിക്കാതെയായിരുന്നു ഈ ഇടപാടുകൾ. ജനുവരി 26 മുതൽ വിവിധ അക്കൗണ്ടുകളിലായി 20-ഓളം ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈമാറി. എന്നാൽ പിന്നീട് ലാഭവും നിക്ഷേപവും തിരികെ ലഭിക്കാതായതോടെയാണ് യുവാവ് പരാതിയുമായി മുന്നോട്ടുവന്നത് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

പോലീസിന്റെ ഇടപെടലിൽ 20 ലക്ഷം രൂപ മരവിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ ഈ തുക തിരികെ ലഭിക്കാൻ നിയമനടപടികൾ തുടരുകയാണ്. സംഭവത്തിൽ കീർത്തന, സുദർശൻ രവികുമാർ, ദിനകർ എന്നിവരെ പ്രതികളായി ചേർത്തിട്ടുണ്ടെങ്കിലും ഇവ വ്യാജ പേരുകളാകാമെന്നാണ് പൊലീസിന്റെ സംശയം. തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ടുകൾ ‘മ്യൂൾ അക്കൗണ്ടുകൾ’ അല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam