തൃശൂർ അണ്ടത്തോട് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. വീട്ടിൽ കയറി ആണ് അക്രമികൾ യുവാവിനെ കുത്തി പരിക്കേല്പിച്ചത്. അണ്ടത്തോട് സ്വദേശി ഷമീമിനാണ് (26) കുത്തേറ്റത്. ഷമീറിനെ കുത്തുന്നത് തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളായ ആമിന, റാബിയ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നു പേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. നാലംഗ സംഘം ഇന്നലെ രാത്രി പത്തുമണിയോടെ ഷമീറിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇത് തടയാൻ ശ്രമിച്ച വീട്ടിലുള്ളവർക്കും പരിക്കേൽക്കുകയായിരുന്നു.
അതേസമയം, വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലുള്ള കാരണമെന്നാണ് പൊലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്