പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ  ബംഗളൂരു സ്വദേശിയായ യുവാവിനെ കാണാതായി

JUNE 20, 2026, 8:12 AM

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായതായി റിപ്പോർട്ട്. ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് കാണാതായത്. ഇയാളോടൊപ്പം കടലിൽ ഇറങ്ങിയ മനോജ് എന്ന യുവാവിനെ രക്ഷപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പൊലീസ് എയ്ഡ്പോസ്റ്റിന് സമീപം 100 മീറ്റർ വടക്കോട്ട് മാറിയ ഭാഗത്താണ് സംഭവം നടന്നത്. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് ശേഷം നാലംഗ സംഘം പയ്യാമ്പലം ബീച്ചിലെത്തിയതായിരുന്നു. ഇവരിൽ സന്തോഷ് കുമാറും മനോജും കടലിൽ കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

സംഭവവിവരം ലഭിച്ചതിനെ തുടർന്ന് അഴീക്കൽ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും ടി.ഒ. മോഹനൻ എംഎൽഎയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam