കോട്ടയം: ആര്‍എസ്എസിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി യുവാവ് ജീവനൊടുക്കിയതായി റിപ്പോർട്ട്. കോട്ടയം വഞ്ചിമല സ്വദേശിയായ അനന്തു സജിയെന്ന യുവാവാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ വച്ച് ആത്മഹത്യ ചെയ്തത്.
അതേസമയം നാല് വയസു മുതല്‍ തന്നെ ആര്‍എസ്എസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മുമ്പ് താമസിച്ച വീടിനടുത്തുള്ള ആള്‍ക്കെതിരെയാണ് പ്രധാനമായും ആരോപണം. ഇയാള്‍ തന്നെ മാത്രമല്ല മറ്റു പലരെയും ഇതുപോലെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും യുവാവ് കുറിപ്പില്‍ പറയുന്നു.
തന്റെ മരണമൊഴിയാണ് ഇത്. പ്രണയമോ കടമോ ഒന്നുമല്ല തന്റെ മരണത്തിന് കാരണം. അത് ഒരു വ്യക്തിയും ഒരു സംഘടനയുമാണ് എന്നാണ് യുവാവ് കുറിപ്പില്‍ പറയുന്നത്. സംഘടന ആര്‍എസ്എസ് ആണെന്നും കുറിപ്പില്‍ പറയുന്നു. തനിക്ക് നാല് വയസുള്ളപ്പോള്‍ മുതല്‍ ഒരാള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും അയാള്‍ കാരണമാണ് തനിക്ക് ഒസിഡി അടക്കമുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
