കഞ്ചിക്കോട് ഐഐടിയിലെ വിദ്യാർഥിനിക്ക് നേരെ അജ്ഞാതൻ്റെ ആക്രമണമുണ്ടായ സംഭവം; അന്വേഷിക്കാൻ പ്രത്യേകസംഘം

FEBRUARY 24, 2026, 8:08 PM

പാലക്കാട്: കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ അജ്ഞാതൻ്റെ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സേലം സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണമാണ് കസബ പൊലീസ് ഇൻസ്പെക്ടർ എം സുജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുക.

ഇന്നലെ കോയമ്പത്തൂരിലെത്തി സംഘം വിദ്യാർത്ഥിനിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ക്യാമ്പസിൽ സിസിടിവി ഇല്ലാത്ത സ്ഥലത്തേയ്ക്ക് വിദ്യാർത്ഥിനി എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ആക്രമണം ആസൂത്രിതമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ക്യാമ്പസിന് പുറത്തുനിന്നുള്ളവർ ആക്രമണം നടത്താൻ സാധ്യത കുറവാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതിനാൽ ഉള്ളിൽ നിന്നുതന്നെയുള്ള ആരെങ്കിലും ആയിരിക്കാം ആക്രമിച്ചത് എന്നും പൊലീസ് കരുതുന്നു.

അതേസമയം, നെറ്റിയിലും കണ്ണിന് മുകളിലുമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്ക് വിധേയമാക്കി.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐഐടി ക്യാമ്പസിൽ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ സിസിടിവി ക്യാമറകൾക്ക് സ്ഥാപിച്ചതിന് പുറമെ, ക്യാമ്പസിൽ സുരക്ഷാ പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam