കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് ഞെട്ടിക്കുന്ന കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് കല്ലായിൽ വെച്ചാണ് സംഭവം ഉണ്ടായത്. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നാണ് മോഷ്ട്ടാവ് വീട്ടമ്മയെ തള്ളിയിട്ടത്.
ട്രെയിൻ വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വീട്ടമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ട്രെയിനിലെ ബാത്ത്റൂമിൽ പോകുന്നതിനിടെ ഡോറിന് സമീപത്ത് നിന്ന് വീട്ടമ്മയെ താഴേക്ക് തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്ക് വീണു. ഇതിനിടയിൽ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് തട്ടിപ്പറച്ചിരുന്നു.
മോഷണത്തിൽ ബാഗിലുണ്ടായിരുന്ന 8500 രൂപയും ഫോണും നഷ്ടമായി എന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിനുശേഷം ബാഗുമായി പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
