തിരുവനന്തപുരം: കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടെന്ന കെ സുധാകരന്‍റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചയ്ക്കുള്ള നേതൃത്വത്തിന്‍റെ വിലക്ക് തള്ളുകയും കെസിക്കായി ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തതിന് പിന്നാലെയാണ് കെ സുധാകരൻ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെന്നും കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടെന്നും മാധ്യമങ്ങളോട് പറഞ്ഞത്. ഈ നീക്കങ്ങൾക്കെതിരെയാണ് ഒരു വിഭാഗത്തിന്‍റെ പരാതി.തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.
അതേസമയം, മല്ലികാർജ്ജുൻ ഖർഗയെ കണ്ടെന്ന് കെ സുധാകരൻ അവകാശപ്പെട്ടെങ്കിലും ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഖർഗെയുടെ ഓഫീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സമയത്ത് എംപിമാരുടെ നിലപാടും തേടുമെന്നും ഇപ്പോൾ ഇതാരോടും ചോദിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ അനൗദ്യോഗിക നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
