കേസ് കോടതിയുടെ മുന്നിലെത്തുമ്പോൾ നിയമപരമായ മറുപടി നൽകും; മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ

JULY 30, 2026, 7:31 AM

കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്‍റെ ഹർജിയോട് പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. കേസ് കോടതിയുടെ മുന്നിലെത്തുമ്പോൾ കൃത്യമായ നിയമപരമായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് വിധിക്കെതിരെ കോടതിയിൽ ആർക്കും കേസ് നൽകാൻ അവകാശമുണ്ടെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.എതിർസ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ച കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി ഐ മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രക്ഷസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ വി കുഞ്ഞികൃഷ്ണൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടി ഐ മധുസൂദനൻ ആരോപിക്കുന്നത്. എന്നാൽ ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും മധുസൂദനൻ പറയുന്നു. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ കളങ്കിതനാണ് താൻ എന്ന് വരുത്തി തീർത്തു. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണമെന്നും ഹർ‍ജിയിൽ പറയുന്നു. 

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട്  മധുസൂദനന്‍റെ ഹർജിയിൽ വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam