കൊല്ലം: കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് . തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേരി സ്കോളാസ്റ്റിക്കയെ രക്ഷിക്കാനായില്ല.
അതേസമയം ഇവരുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വ്യക്തപരിമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
