തൃശൂർ: അതിരപ്പള്ളി ചാർപ്പ വെള്ളച്ചാട്ടം അടുത്ത് നിന്ന് ആസ്വദിക്കാൻ നടപ്പാലമൊരുങ്ങി.
അതിരപ്പിള്ളിയിൽ നിന്ന് വാഴച്ചാലിലേക്കുള്ള വഴിയിലാണ് വിനോദസഞ്ചാരികൾക്കായി നിർമിച്ച ഈ നടപ്പാലം സ്ഥിതി ചെയ്യുന്നത്. 2020 ൽ ടൂറിസം വകുപ്പ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
99 ലക്ഷം രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിൽ ഒരുക്കിയ പാലം ഏപ്രിൽ പത്തിന് നിർമ്മാണം പൂർത്തിയാക്കി. പാലത്തിനു സമാന്തരമായുണ്ടായിരുന്ന പഴയ ബ്രിട്ടീഷ് നിർമിത പാലം പൊളിച്ചാണ് പുതിയ പാലം നിർമ്മിച്ചത്.
അതിരപ്പിള്ളി-വാഴച്ചാൽ മേഖലയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ചാർപ്പ വെള്ളച്ചാട്ടം. അതിരപ്പിള്ളിയും വാഴച്ചാലും കാണാൻ വരുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ച വിരുന്നാണ് ചാർപ്പ വെള്ളച്ചാട്ടവും ഈ നടപ്പാലവും.
ശക്തമായ മഴയിൽ റോഡ് കവിഞ്ഞൊഴുകുന്ന ജലപാതം കാണാനായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
