ബെംഗലൂരു: ബെംഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വയനാട് റിപ്പൺ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. കർണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം.
അതേസമയം പ്രണയനൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ചിക്കബെല്ലാപുര ശാന്തി നേഴ്സിങ് കോളേജിലെ അവസാന വർഷ എംഎൽടി വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്