കൊച്ചി: ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ് റോഡില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം ഉണ്ടായത്.
കോളേജിലേക്ക് പോകുന്ന വഴിയിൽ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെയാണ് ആൽബി മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
