കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് കാല്‍നട യാത്രക്കാരന് പരിക്ക്.
ട്രെയിന്‍ ഇറങ്ങി ട്രാക്കിന് സമീപത്ത് കൂടി നടക്കുകയായിരുന്ന പേരാമ്പ്ര സ്വദേശി ആര്യനാണ് പരിക്കേറ്റത്.
കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം പോര്‍ബന്തര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ മദ്യക്കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്. ഞായറാഴ്ച്ച വൈകീട്ടോടെ കൊയിലാണ്ടി റെയില്‍ വേ സ്‌റ്റേഷന് മുന്നില്‍ വച്ചായിരുന്നു സംഭവം.
ആര്യന് രണ്ട് പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്