പെരുവന്താനം : റബർ തോട്ടത്തിൽ ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളികളുടെ മുന്നിൽ പുലിയെ കണ്ട് ഭയന്നോടുന്നതിനിടെ വനിതാ തൊഴിലാളി കുഴഞ്ഞു വീണു.മുടാവേലിതെക്കൂറ്റ് പി.കെ.പ്രമീളയാണ് കുഴഞ്ഞു വീണത്.ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ 6.30ന് എസ്റ്റേറ്റിലെ 23 തൊഴിലാളികൾ വാച്ചറുടെ നേതൃത്വത്തിൽ ടാപ്പിങ്ങിനായി പോകുന്നതിനിടെ തൊഴിലാളികളുടെ വശത്തേക്കു പുലി നടന്നുവരികയായിരുന്നു.കൊടികുത്തി പരീസൺ കമ്പനി തോട്ടത്തിന്റെ നാലാം കാട്ടിലാണ് തൊഴിലാളികൾ പുലിയെ കണ്ടതെന്നാണ് ലഭ്യമായ വിവരം.ഇതോടെ തൊഴിലാളികൾ പല വഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
