പത്തനംതിട്ട: ശബരിമലയിൽ ഇന്ന് വലിയ തോതിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച്ച പുലർച്ചെ 3 മുതൽ രാത്രി 11 മണിവരെ 96417 പേർ മലചവിട്ടി എന്നാണ് കണക്കുകൾ. രണ്ടാഴ്ച്ച പിന്നിടുമ്പോൾ പതിമൂന്നര ലക്ഷം ഭക്തരാണ് മല ചവിട്ടിയത്.
മണ്ഡലകാലം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 കടന്നു.ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്.
അതേസമയം സ്പോർട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതും ഭക്തരുടെ എണ്ണത്തിൽ വർധനയുണ്ടാക്കി എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ 12 ഇടങ്ങളിൽ കുടിവെള്ളവും ലഘുഭക്ഷണവും അടിയന്തര ആരോഗ്യ സേവനങ്ങളും ഉൾപ്പെടെ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
