'പിണറായി ഭരണം അവസാനിക്കും'; ഇവിടെ പുതിയ ഒരു മാറ്റം വരുമെന്ന് എ. കെ. ആന്റണി

MARCH 20, 2026, 9:06 PM

സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകും എന്ന് കരുതിയതാണെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആന്റണി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ എല്ലാം ശരിയായില്ലേ എന്നും ആന്റണി ചോദിച്ചു. പണ്ടത്തെ അനുഭവങ്ങൾ നോക്കിയാൽ “ഇത് എന്ത് പൊട്ടിത്തെറി?” എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം പിണറായി ഭരണം അവസാനിക്കുമെന്നും ഇവിടെ പുതിയ ഒരു മാറ്റം വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനാവുമെന്നും, റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊതു ജീവിതത്തിന്റെ പ്രതിനിധിയാണ് സി. പി. ജോൺ, അദ്ദേഹം നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് എംഎൽഎ ആകുമെന്നും എ. കെ. ആന്റണി വ്യക്തമാക്കി. പോളിങ് സ്റ്റേഷനിൽ നേരിട്ട് എത്തി സി. പി. ജോണിനു വോട്ട് ചെയ്യുമെന്നും ആന്റണി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam