തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വൻ വർധന. 2022-നെ അപേക്ഷിച്ച് 2023-ൽ അയ്യായിരത്തിലധികം ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.2022ൽ സംസ്ഥാനത്ത് ആകെ 2,35,858 ക്രിമിനൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ കഴിഞ്ഞ വർഷം ഇത് 2,40,959 ആയി ഉയർന്നു. അതായത് കഴിഞ്ഞ വർഷം നവംബർ വരെ സംസ്ഥാനത്ത് 5,101 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ മാസത്തിലെ കണക്കുകൾ വരുമ്പോൾ എണ്ണം ഇനിയും കൂടും.2022ൽ 700 വധശ്രമക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇത് ആയിരത്തോളം അടുത്തു.
918 കേസുകളാണ് കഴിഞ്ഞ വർഷം നവംബർവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മർദ്ദനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 17,174 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2022 ൽ 8370 തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023 ൽ ഇത് 10,393 കേസുകളായി ഉയർന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും സംസ്ഥാനത്ത് വർദ്ധിച്ചു. ഭർതൃവീട്ടിലെ പീഡനവുമായി ബന്ധപ്പെട്ട് 4345 കേസുകളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്