കണ്ണൂർ : പഴയങ്ങാടിയിൽ ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ.
യുവാക്കൾ പഴയങ്ങാടിയിൽ ഒരു കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് സൈക്കിളിൽ എത്തിയ ഒരു പെൺകുട്ടി തൊണ്ടയിൽ എന്തോ കുടുങ്ങിയതായി ആംഗ്യം കാണിച്ച് സഹായം അഭ്യർത്ഥിച്ചത്. ആ സമയത്ത് കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ലെന്നും കണ്ണൊക്കെ വല്ലാതെ ആയതായും യുവാക്കളിലൊരാൾ പറഞ്ഞു.യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ വയറിൽ അമർത്തി പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. രണ്ടാമത്തെ തവണ വയറിൽ അമർത്തിയപ്പോഴാണ് തൊണ്ടയിൽ കുടുങ്ങിയ ച്യൂയിങ് ഗം പുറത്തേക്ക് തെറിച്ചുവീണത്. അതോടെ കുട്ടിക്ക് ശ്വാസം നേരെ വീഴുകയും അപകട നില തരണം ചെയ്യുകയും ചെയ്തു.
കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കളുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. കുട്ടി ധൈര്യം സംഭരിച്ച് സഹായത്തിനായി നേരിട്ട് തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ടാണ് അവളെ രക്ഷിക്കാൻ സാധിച്ചതെന്ന് യുവാക്കൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്