കൊച്ചി: ദിലീപ് സിനിമയെ പുകഴ്ത്തിയ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പരിഹസിച്ച് അതിജീവിതയുടെ കുടുംബം രംഗത്ത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് അതിജീവിതയുടെ സഹോദരൻ എം എ ബേബിയെ പരിഹസിച്ചത്.
'ഇത്രയും തിരക്കുള്ള താങ്കൾ സിനിമയോടുള്ള താൽപര്യം കൊണ്ട് മാത്രം മറ്റ് തിയേറ്ററുകളിൽ നിറഞ്ഞോടുന്ന പ്രമുഖ നടന്മാരുടെ സിനിമകൾ കാണാതെ ഈ സിനിമ തന്നെ കാണുകയും അതിനെ വാഴ്ത്തിപ്പാടുകയും ചെയ്യുന്നുവെന്നത് തികച്ചും അഭിനന്ദനാർഹം തന്നെയാണ്', എന്നായിരുന്നു കുറിപ്പ്.
അതേസമയം എം എ ബേബി സിനിമ കണ്ടതിനുശേഷം ദിലീപിനെ പുകഴ്ത്തിയതാണ് പരിഹാസത്തിന് കാരണമായത്. എം എ ബേബിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
