കുടുംബവഴക്ക് പരിഹരിക്കാനെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ചതായി റിപ്പോർട്ട്. കൊല്ലം പാലോലിക്കുളങ്ങരിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തൊടിയൂര്‍ സ്വദേശിയും സിപിഎം നേതാവുമായ സലീം മണ്ണേല്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. അദ്ദേഹം കുടുംബ വഴക്ക് പരിഹരിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം വിശദമായ അന്വേഷണത്തില്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.സലിം മണ്ണേലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൊടിയൂര്‍ പഞ്ചായത്തില്‍ ശനിയാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്