'പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയും'; ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി

MAY 13, 2026, 10:43 PM

തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി. 'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി.

മാര്‍ക്കറ്റിങ് മാനേജര്‍ സി പി രമേശന്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെയായിരുന്നു രമേശന് ഭീഷണി വന്നത്.

പുസ്തക വില്‍പ്പന പോലും അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയതായും രമേശന്‍ പറഞ്ഞു. സംഘപരിവാര്‍ സംഘടനകളാണ് ഭീഷണിക്ക് പിന്നിലെന്ന് പി ജയരാജന്‍ പറഞ്ഞു.

vachakam
vachakam
vachakam

ഒരു പുസ്തകത്തെ പോലും സംഘപരിവാര്‍ ഭയപ്പെടുകയാണ്. പുസ്തക വില്‍പ്പന പോലും അനുവദിക്കില്ല എന്നാണ് നിലപാട്. ഇത്തരത്തിലുള്ള നീക്കത്തെ പൊതുസമൂഹം അപലപിക്കണമെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 20നാണ് ജയരാജന്റെ പുസ്തക പ്രകാശനം തീരുമാനിച്ചിരിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam