കണ്ണൂര്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ നിർണായക തീരുമാനം; കെ. സുധാകരന്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു ?

MARCH 19, 2026, 12:41 AM

കണ്ണൂര്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെ. സുധാകരൻ മുന്നോട്ട് പോവുന്നതുമായി ബന്ധപ്പെട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ ആലോചിക്കുന്നതായുള്ള സൂചനകൾ പുറത്ത്. 15 സീറ്റുകളിൽ സുധാകരന്റെ അനുയായികളെ സ്ഥാനാർഥികളാക്കി നിർത്താൻ നീക്കമുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

സുധാകരന്റെ നടപടി മനസ്സിലാക്കിയ കെപിസിസി, ഡിസിസി ഭാരവാഹികൾ പലസ്ഥലത്തും സുധാകരനെ വിളിച്ചെങ്കിലും, അനുനയത്തിന് വഴങ്ങാതെ സുധാകരൻ മുന്നോട്ട് പോവുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. പകരം സ്ഥാനാർത്ഥിയെ നിർണയിച്ചത് സംബന്ധിച്ച് സുധാകരൻ കടുത്ത ചോദ്യം ഉയർത്തി. അദ്ദേഹത്തിന് ഇത്ര വിലയേ ഉള്ളൂവെന്ന് സുധാകരൻ ചോദിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ സുധാകരനെ വിളിച്ചു സംസാരിക്കുകയും  കടുത്ത നടപടി എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, സുധാകരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

എന്നാൽ ബജെപിയിൽ ചേരാൻ ആഗ്രഹം ഇല്ലെന്ന് അദ്ദേഹം വ്യക്തമായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇതിനിടയിൽ, സുധാകരനെ രാഹുൽ ഗാന്ധി കാണുമോ എന്നതിൽ വ്യക്തതയില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam