 
            1-20251031062033.jpg) 
            
തൃശൂർ: കോൺഗ്രസ് നേതാവിന് എതിരായി ലൈംഗിക ആരോപണം ഉന്നയിച്ച യുവതി കെപിസിസി പ്രസിഡന്റിന് അയച്ച കത്തിന്റെ പകർപ്പ് പുറത്ത്. ഒക്ടോബർ 16-ാം തീയതി ആണ് പരാതിക്കാരി സണ്ണി ജോസഫിന് കത്ത് അയച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി.എച്ച്. സാദത്തിനെതിരെ കേസെടുത്തത്. എന്നാൽ കത്ത് ലഭിച്ചിട്ടും ആരോപണവിധേയനായ സി.എച്ച്. സാദത്തിനെതിരെ കോൺഗ്രസ് നടപടി എടുത്തില്ലെന്നും പൊലീസ് കേസ് എടുത്തതോടെയാണ് പാർട്ടി നടപടി എടുത്തതെന്നും ആക്ഷേപമുയർന്നിരുന്നു. കടമായി നൽകിയ പണം മടക്കി നൽകാൻ എത്തിയപ്പോൾ സാദത്ത് ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
