വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.അടിയന്തര ധനസഹായമെന്ന നിലയിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മാനന്തവാടി എംഎൽഎ ഉഷ വിജയൻ പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നൽകുമെന്നും ആശ്രിതർക്ക് സ്ഥിര നിയമനം നൽകുന്നതിനായി സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും എംഎൽഎ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് വെള്ളാഞ്ചേരിയിലെ ജനവാസമേഖലയിൽ കാട്ടാനയെ പ്രദേശവാസികൾ കണ്ടത്.വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ രാജു ആനയുടെ മുന്നിൽ പെടുകയായിരുന്നു.തുടർന്ന്, രാജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഒറ്റയാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
