ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കുകയും ചെയ്തുവെന്നാണ് പ്രിൻസിപ്പൽ ഡോ. കെ.കെ അനിൽ രാജ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്. പരിപാടികൾക്ക് ശേഷം മന്ത്രി മടങ്ങാൻ തയ്യാറെടുത്തപ്പോൾ താൽക്കാലിക ജീവനക്കാർ തങ്ങളുടെ ശമ്പള പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചു. ഇതിനാണ് ജീവനക്കാർ ബഹളം വെക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തുവെന്ന് കാണിച്ച് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
