തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിൽ തെങ്ങ് വീണ് പാലം തകർന്ന് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. തൊഴിലുറപ്പ് തൊഴിലാളികളും ചാവടി സ്വദേശികളുമായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്.
തെങ്ങിന്റെ മൂട് ഇളകി സമീപത്തെ തോടിന് കുറുകെയുണ്ടായിരുന്ന പാലത്തിലേക്ക് വീഴുകയായിരുന്നു. ആ സമയം ഇവർ പാലത്തിന് സമീപത്ത് നിൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഗുരുതര പരിക്കേറ്റ സ്ത്രീകളെ കാരക്കോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സംഭവസ്ഥലത്ത് പൊലീസെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
