വയനാട്ടിൽ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

JANUARY 22, 2024, 9:44 AM

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കരടി ഇറങ്ങി. വള്ളിയൂർക്കാവിന് സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് കരടിയെ കണ്ടത്. 

പുലർച്ചെ രണ്ട് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ കരടിയുടെ ദൃശ്യം പതിഞ്ഞത്.

ഇന്നലെ രാത്രി പല പ്രദേശങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നു. തുടർന്ന് വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തി.

vachakam
vachakam
vachakam

ഇതിന്റെ തലേന്ന് രാത്രിയും പകലും കരടി എത്തിയതായി നാട്ടുകാർ പറയുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

ആന, കടുവ,  കാട്ടുപന്നി എന്നിവ വയനാട്ടിൽ നിത്യ സംഭവമായിരിക്കുകയാണ്. ഇതിനിടെ  കരടിയെ കൂടി  കണ്ടതോടെ ജനങ്ങൾ ആശങ്കയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam