ആലുവ: പോക്സോ കേസിലെ ഇരയായ പതിനാറുകാരിയെ കാണാതായി.എടത്തല പൊലീസ് സ്റ്റേഷന് സമീപം പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ കാണാനില്ലെന്ന് സ്ഥാപന അധികൃതർ എടത്തല പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബവും പരാതി നൽകിയിരുന്നു.
ആലുവ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ എത്തിച്ചതായി ഓട്ടോഡ്രൈവർ പൊലീസിന് വിവരം നൽകി. എടത്തല ഓട്ടോ സ്റ്റാൻഡിൽ എത്തിയ ശേഷം കുട്ടി അവിടെ നിന്ന് ഓട്ടോ വിളിച്ചാണ് ആലുവ നഗരത്തിലേക്ക് എത്തിയത്.പോക്സോ കേസ് പ്രതിയുടെ ഫോൺ നമ്പറിലേക്ക് കുട്ടി വിളിച്ചതായും പൊലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി അടക്കമുള്ള വിവരങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
