വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ പതിനാലുകാരിയില്‍ നിന്ന് അഞ്ചര പവൻ സ്വര്‍ണാഭരണം സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായതായി റിപ്പോർട്ട്. മണ്ണാര്‍ക്കാട് സ്വദേശി മനോജിനെയാണ് വളാഞ്ചേരി പൊലീസ് അറസ്ററ് ചെയ്തത്.
അതേസമയം സ്നാപ്ചാറ്റ് വഴിയാണ് ഒന്നാം പ്രതി ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മൽ പെൺകുട്ടിയുമായി അടുക്കുന്നത്. കഴിഞ്ഞ ജൂലൈ നാലിനാണ് ഇയാൾ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കിയ യുവാവുമായി പെൺകുട്ടി അടുത്തു. ഇയാൾ കുട്ടിയുടെ നഗ്ന ചിത്രങ്ങളും ചോദിച്ച് വാങ്ങിയിരുന്നു.
സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അജ്മല്‍ പിതാവ് സ്വര്‍ണ വ്യാപാരിയാണെന്നും പുതിയൊരു മാല പണിയിച്ച് തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടിയുടെ അമ്മയുടെ മാല കൈക്കലാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അജ്മലും മനോജും പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുവർക്കുമെതിരെ സ്വരണാഭരണം തട്ടിയെടുത്തതിനൊപ്പം പോക്സോ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
