തിരുവനന്തപുരം: വെഞ്ഞാറമ്മൂടില്‍ 14കാരനെ കാണാതായതായി പരാതി. വെഞ്ഞാറമൂട് ഖുത്തബുല്‍ ആലം ദറസില്‍ നിന്നാണ് സഹദിനെ കാണാതായത്. കൊല്ലം അയത്തില്‍ സ്വദേശി മുഹമ്മദ് സഹദിനെയാണ് 2ാം തീയതി മുതല്‍ കാണാതായത്.
അതേസമയം ഉസ്താദ് തല്ലിയതിന് പിന്നാലെയാണ് ദറസില്‍ നിന്നും കുട്ടി വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ കുട്ടിയെ കാണാതായ വിവരം കൃത്യസമയത്ത് പൊലീസിനെ അറിയിക്കാതെ മദ്രാസാധ്യാപകന്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സഹദിനെ അവസാനം വെഞ്ഞാറമൂടില്‍ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
