കൊച്ചി : കൊച്ചി തമ്മനം കുത്താപ്പാടി ക്ഷേത്രത്തിന് സമീപമുള്ള 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക് പൊട്ടിയ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക.ടാങ്കിന്റെ ഭിത്തി ഇളകിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. റവന്യൂ അധികാരികളാണ് നഷ്ടപരിഹാരം കണക്കാക്കുകയെന്നും ജലവിതരണം തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ വ്യക്തമാക്കി. 11:00 മണിക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും.
കുടിവെള്ളം ടാങ്ക് പൊട്ടിയുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പ്രദേശത്ത് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി പുരോഗമിക്കുകയാണ്.അതേസമയം നഗരത്തിലെ 30 ശതമാനം പ്രദേശത്ത് ജലവിതരണം തടസ്സപ്പെടും.വേഗത്തില്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
