കോഴിക്കോട്: താമരശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം നിപയല്ലെന്ന് ഡിഎംഒ. മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂവെന്നും ഡിഎംഒ പറഞ്ഞു.
മരിച്ച അനയയുടെ വീട് സ്ഥിതി ചെയ്യുന്ന 3ആം വാർഡിൽ പനി സർവേ ആരംഭിച്ചു. അതേസമയം താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തി.
ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു.
ഛർദിക്ക് മരുന്ന് നൽകിയെങ്കിലും പിന്നീട് കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ ആരോഗ്യ പ്രവർത്തക കുട്ടിയുടെ അമ്മയോട് കയർത്തു. പിന്നീട് ഡോക്ടർ എത്തി ഡ്രിപ് ഇട്ടപ്പോൾ അപസ്മാരം ഉണ്ടായി.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ വൈകീട്ട് വരെ ആശുപത്രിയിൽ ഉണ്ടായിട്ടും കുട്ടിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. മരണത്തിൽ താമരശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്