74കാരിയുടെ മുഖത്ത് ഗുരുതര പരിക്ക്: പ്രതി ആരെന്ന് കേട്ട് ഞെട്ടി പൊലീസും നാട്ടുകാരും

MAY 20, 2026, 12:17 AM

കൊല്ലം:  74കാരിക്ക് ഗുരുതര പരിക്ക്, പ്രതി ആരെന്ന് ഞെട്ടി പൊലീസും.  കടയിൽ പോയി മടങ്ങിയ 74 കാരിക്ക് നേരെ തലങ്ങും വിലങ്ങും ആക്രമണമാണ് നേരിടേണ്ടി വന്നത്.

 കൊട്ടാരക്കര പൂയപ്പള്ളിയിലാണ് പൂവൻ കോഴി, കണ്ണില്ലാത്ത അക്രമണം നടത്തിയത്. വയോധികയുടെ മുഖത്ത് 12 തുന്നലുകളാണ് വേണ്ടി വന്നത്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻ കോഴിയുടെ ആക്രമണത്തിന് ഇരയായത്.

 സമീപത്തെ കടയിൽ പോയി വീട്ടിലേക്കു മടങ്ങുമ്പോൾ കോഴി ജോയിസിന് മേൽ ചാടി കയറുകയായിരുന്നു. തലയിൽ കയറിയ ശേഷം തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി. 

vachakam
vachakam
vachakam

ജോയ്സിന്റെ നിലവിളി കേട്ട് സമീപവാസി ഓടി എത്തിയപ്പോഴേക്കും ജോയിസ് ചോരയിൽ കുളിച്ചു കഴിഞ്ഞു. അപ്പോഴും തലയിൽ കയറി നിന്നു പൂവൻകോഴി കൊത്തികൊണ്ടിരുന്നു. ഓടി എത്തി കോഴിയെ ഉടൻ തന്നെ ജോയ്സിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam