ഗുരുവായൂരിൽ വരവ് 6.53 കോടി; ഭണ്ഡാരത്തിൽ 68 നിരോധിച്ച കറൻസികൾ

DECEMBER 21, 2025, 2:13 AM

ഗുരുവായൂർ: ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. ഡിസംബർ 19-ന് വൈകിട്ടോടെ കണക്കെടുപ്പ് അവസാനിച്ചപ്പോൾ 6,53,16,495 രൂപ (ആറ് കോടി അൻപത്തിമൂന്ന് ലക്ഷത്തി പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ) വരുമാനമായി ലഭിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു.

പണത്തിന് പുറമെ വലിയ അളവിൽ സ്വർണ്ണവും വെള്ളിയും വഴിപാടായി ലഭിച്ചിട്ടുണ്ട്.  കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 14 നോട്ടുകളും, നിരോധിച്ച ആയിരത്തിന്റെ 16 നോട്ടുകളും അഞ്ഞൂറിന്റെ 38 നോട്ടുകളും ഇത്തവണയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. കേരള ഗ്രാമീൺ ബാങ്ക് (കെ.ജി.ബി) ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണൽ ചുമതല.

ക്ഷേത്രത്തിലെ വിവിധ ഇ-ഭണ്ഡാരങ്ങൾ വഴിയും ലക്ഷക്കണക്കിന് രൂപ വരുമാനമായി ലഭിച്ചു. ബാങ്കുകൾ തിരിച്ചുള്ള കണക്ക് താഴെ പറയുന്നതാണ്: ബാങ്ക് / ലൊക്കേഷൻ, തുക (രൂപയിൽ) എന്ന ക്രമത്തിൽ.

vachakam
vachakam
vachakam

എസ്.ബി.ഐ (കിഴക്കേ നട) - 2,23,867

പഞ്ചാബ് നാഷണൽ ബാങ്ക് (കിഴക്കേ നട) - 15,965

ഇന്ത്യൻ ബാങ്ക് (പടിഞ്ഞാറെ നട) - 1,29,423

vachakam
vachakam
vachakam

യു.ബി.ഐ (പടിഞ്ഞാറെ നട)- 80,981

ധനലക്ഷ്മി ബാങ്ക് - 1,69,937

ഐസിഐസിഐ ബാങ്ക് - 31,228

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam