കേരളത്തിലെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങൾ വിപുലീകരിച്ച് വി

MAY 26, 2026, 6:59 AM

കൊച്ചി: കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളിൽ വിജയകരമായി 5ജി സേവനങ്ങൾ ലഭ്യമാക്കിയതിന് പിന്നാലെ പ്രമുഖ ടെലികോം സേവനദാതാവായ വി സംസ്ഥാനത്തെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നു. ഇതോടെ പ്രധാന നഗരസഭകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി വിയുടെ 5ജി സാന്നിധ്യം കൂടുതൽ ശക്തമാകുന്നു. പ്രധാന ജില്ലകളിലും വളർന്നുവരുന്ന നഗരങ്ങളിലുമായുള്ള വിയുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു വി  ആദ്യഘട്ടത്തിൽ 5ജി സേവനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൊല്ലം, തൃശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി നെറ്റ്വർക്ക് വിപുലീകരിച്ചു. ഈ മികച്ച തുടക്കത്തിന്റെ പിൻബലത്തിലാണ് ഇപ്പോൾ 33 നഗരങ്ങളിലേക്ക് കൂടി പുതുതായി 5ജി സേവനം ലഭ്യമാക്കുന്നത്. ഉയർന്ന തോതിൽ ഡാറ്റ ഉപയോഗമുള്ള പ്രദേശങ്ങളിൽ നെറ്റ്വർക്ക് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായി സേവനങ്ങൾ എത്തിക്കുന്ന വിയുടെ തന്ത്രപരമായ നീക്കത്തിന്റെ അടുത്ത ഘട്ടമാണ് ഈ വിപുലീകരണം.

തെക്കൻ കേരളത്തിൽ ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല, കരുനാഗപ്പള്ളി, പരവൂർ (സൗത്ത്), തിരുവല്ല, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ചെങ്ങന്നൂർ, ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിലും മധ്യ കേരളത്തിൽ മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം, ചാലക്കുടി, ചാവക്കാട്, ഗുരുവായൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി, ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ എന്നീ നഗരങ്ങളിലും വടക്കൻ കേരളത്തിൽ നിലമ്പൂർ, പരപ്പനങ്ങാടി, പെരിന്തൽമണ്ണ, പൊന്നാനി, ഫറോക്ക്, മുക്കം, രാമനാട്ടുകര, തലശ്ശേരി, കൊണ്ടോട്ടി എന്നീ നഗരങ്ങളിലേക്കുമാണ് പുതുതായി വി 5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നത്.

vachakam
vachakam
vachakam

കേരളത്തിലുടനീളം 5ജി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ വളർന്നുവരുന്ന ഡിജിറ്റൽ മേഖലയ്ക്ക് ശക്തമായ പിന്തുണ നൽകാനാണ് വി ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങൾ, വിനോദസഞ്ചാര മേഖലകൾ, പ്രാദേശിക വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ഇത് ഏറെ പ്രയോജനം ചെയ്യും. ഈ പുതിയ വിപുലീകരണത്തോടെ കേരളത്തിലെ ഏകദേശം 21 ലക്ഷത്തോളം ആളുകൾക്ക് കൂടി പുതുതായി വിയുടെ 5ജി സേവനങ്ങൾ ലഭ്യമാകും.

കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളിൽ 5ജി സേവനങ്ങൾ വിജയകരമായി എത്തിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലുടനീളം നെറ്റ്വർക്ക് സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വോഡഫോൺ ഐഡിയ കേരള ബിസിനസ് ഹെഡ് ജോർജ്ജ് മാത്യു വി. പറഞ്ഞു. ഡാറ്റയുടെ ആവശ്യകത മുൻനിർത്തി ഘട്ടം ഘട്ടമായി നെറ്റ്വർക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതുതായി 33 നഗരങ്ങളിൽ കൂടി സേവനം ലഭ്യമാക്കുന്നത്. ഡാറ്റാ ഉപയോഗം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിശ്വസനീയവും അതിവേഗത്തിലുള്ളതുമായ നെറ്റ്വർക്ക് അനുഭവം ലഭ്യമാക്കുന്നതിലാണ് കമ്പനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam