59 ഓട്ടോറിക്ഷ ലൈസൻസുകൾ റദ്ദാക്കി

OCTOBER 15, 2025, 8:30 PM

തിരുവനന്തപുരം: ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശകാജനകമായ വർദ്ധനവുണ്ടായ സാഹചര്യത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 44146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തുകയും 59 ലൈസൻസുകൾ സസ്പെൻ്റു ചെയ്യുകയും ചെയ്തു. ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ നേതൃത്വത്തിലാണ് പ്രത്യേക എൻഫോഴ്സ്മെൻറ് നടപടികളും ബോധവൽക്കരണ ഡ്രൈവും നടത്തിയത്. 

ഒക്ടോബർ ആറിന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന പ്രവർത്തനത്തിൽ, തെറ്റായതും സുരക്ഷിതമല്ലാത്തതുമായ റോഡ് പെരുമാറ്റങ്ങൾ എന്നിവയ്ക്കായി ഓട്ടോറിക്ഷകൾ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2025 ജൂൺ മുതൽ ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ഓട്ടോറിക്ഷകൾ ഉൾപ്പട്ട 330 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 108 എണ്ണം കാൽനടയാത്രക്കാരെ ഇടിച്ചിട്ടതാണ്. ഓട്ടോറിക്ഷകൾ നിയന്ത്രണംവിട്ട 28 സംഭവങ്ങളും ഇതിൽ പെടുന്നു.

ഓട്ടോഡ്രൈവർമാരുടെ  അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കൽ എന്നിവയ്ക്കെതിരെ കർശനമായ പരിശോധന പോലുള്ള എൻഫോഴ്സ്മെൻറ് നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവർമാരുടെ ലൈസൻസ്, വാഹന രേഖകൾ, ഫിറ്റനസ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.

vachakam
vachakam
vachakam

സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർക്കിടയിൽ അവബോധ കാമ്പെയ്നുകൾ നടത്തി. 3322 കാമ്പെയ്നുകളിലൂടെ 15875 ഓട്ടോഡ്രൈവർമാരെ ബോധവൽക്കരിക്കാനായി. ഓട്ടോ സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും റോഡ് സുരക്ഷാ സന്ദേശങ്ങൾ പ്രദർശിപ്പിക്കുകയും ഗതാഗത നിയമങ്ങൾ സ്വമേധയാ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഓട്ടോ ഡ്രൈവർ യൂണിയനുകളുമായും അസോസിയേഷനുകളുമായും ഏകോപിപ്പിക്കുകയും ചെയ്തു.

അലക്ഷ്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗ് ശ്രദ്ധയിൽ പെടുന്ന പക്ഷം 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങൾക്കു റിപ്പോർട്ട് ചെയ്യാവുന്നതാണ്.   

ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ നിർദ്ദേശങ്ങൾ പാലിച്ചും ജില്ലാ പോലീസ് മേധാവികൾ, ട്രാഫിക് സോണൽ പോലീസ് സൂപ്രണ്ടുമാർ, ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയുമാണ് വാഹന പരിശോധന നടത്തിയത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam