മൃഗസംരക്ഷണ വകുപ്പിൽ  താൽക്കാലിക നിയമനം നടത്തിയ 50 ജൂനിയർ റസിഡൻ്റ്സിനെ പിരിച്ചുവിട്ടു

FEBRUARY 28, 2026, 12:34 AM

എറണാകുളം: സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിൽ  താത്കാലിക നിയമനം നടത്തിയിരുന്ന 50 ജൂനിയർ റസിഡൻ്റ്സിനെ പിരിച്ച് വിട്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി.

നാല് മാസം മുൻപാണ് ഇവരുടെ നിയമനം നടത്തിയിരുന്നത്.  നിലവിൽ 40,000 രൂപ ശമ്പളം, എന്നാൽ, കഴിഞ്ഞ നാല് മാസമായി ഇവർക്ക് ശമ്പളം നൽകിയിട്ടില്ല. 

ആവശ്യമെങ്കിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി പുതിയ റസിഡൻ്റുകളെ നിയമിക്കണമെന്നും അവരുടെ ശമ്പളം 30,000 ആക്കി കുറയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

vachakam
vachakam
vachakam

ഒരു വർഷത്തെ കരാറിൽ നിയമനം നടത്തിയ ഇവരെ യാതൊരു കാരണവും കാണിക്കാതെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

വീട്ടുപടിക്കൽ മൃഗചികിത്സ പദ്ധതിയുടെ ഭാഗമായി നിയമനം നടത്തിയ 50 പേരെയാണ് പിരിച്ചുവിട്ടത്. 2025 - 26 കാലയളവിലെ ബജറ്റിൽ ഇവർക്കായി രണ്ട് കോടി രൂപ സർക്കാർ നീക്കിവച്ചിരുന്നു. ഇവരെ അടിയന്തരമായി പിരിച്ചുവിടണമെന്ന് മൃഗസംരക്ഷണ വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam