ചേർത്തലയിൽ അഞ്ച് വയസുകാരന് അമ്മയുടെയും അമ്മൂമ്മയുടെയും ക്രൂരപീഡനമെന്ന് പരാതി

JULY 10, 2025, 9:41 PM

ആലപ്പുഴ:  അഞ്ച് വയസുകാരന് അമ്മയുടെയും അമ്മൂമ്മയുടെയും ക്രൂരപീഡനമെന്ന് പരാതി. ചേർത്തല സ്വദേശി ശശികലയ്‌ക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്.

കുഞ്ഞിന്റെ മുഖം അടിയേറ്റ് മുറിഞ്ഞ നിലയിലാണ്. അമ്മൂമ്മ കഴുത്ത് ഞെരിച്ചതിനാൽ കഴുത്തിലും മുറിവുകളുണ്ട്.

ലോട്ടറി വില്പന തൊഴിലാളിയാണ് കുട്ടിയുടെ അമ്മ. സ്കെയിൽ കൊണ്ടാണ് അമ്മ മർദിച്ചത് എന്നാണ് കുട്ടി പറയുന്നത്. നേരത്തെ അമ്മയുടെ ആൺസുഹൃത്തും കുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

ചേർത്തല നഗരസഭയിലെ പതിനഞ്ചാം വാർഡിലാണ് സംഭവം. കുട്ടിയുടെ മൊഴിയിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ ഇടപെടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. സ്‌കൂളിലെ പിടിഎ പ്രസിഡന്റാണ് കുട്ടിയുടെ ദേഹത്താകെ മുറിവുകൾ കണ്ടത്. ചോദിച്ചപ്പോൾ അമ്മയും അമ്മൂമ്മയും തന്നെ മർദ്ദിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam