പത്തനംതിട്ട: പത്തനംതിട്ടയിൽ അറുപതിലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന 18കാരിയുടെ വെളിപ്പെടുത്തലിൽ അഞ്ചുപേർ അറസ്റ്റിലായതായി റിപ്പോർട്ട്.
സി.ഡബ്ല്യു.സിക്ക് പെൺകുട്ടി നൽകിയ മൊഴി പത്തനംതിട്ട എസ്.പിക്ക് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു, പരാതിയിൽ പത്തനംതിട്ട ജില്ലയിലെ വിവിധസ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്.
അതേസമയം രണ്ട് കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സി.ഡബ്ല്യൂ.സി വഴി പൊലീസിന് ലഭിച്ചത്. കായികതാരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്