തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മിക്ക വാർഡിലും വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളെന്ന് റിപ്പോർട്ട്. വഞ്ചിയൂർ വാർഡിൽ മാത്രം നാനൂറോളം പേരുടെ ഇരട്ട വോട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
ശ്രീകണ്ഠേശ്വരം വാർഡിലെ നാലാം ബൂത്തിൽ 398, 399 ക്രമനമ്പറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ദമ്പതികളെ വഞ്ചിയൂർ വാർഡിലെ രണ്ടാം ബൂത്തിൽ 11, 24 ക്രമ നമ്പറുകളിൽ ചേർത്തിട്ടുണ്ട്.
ചാല വാർഡിലെ കരിമഠം കോളനിയിൽ താമസിക്കുന്ന വോട്ടറെ (ഒൻപതാം ബൂത്ത്, ക്രമനമ്പർ 1331) വഞ്ചിയൂരിൽ മൂന്നാം ബൂത്തിൽ എട്ടാമതായി ചേർത്തു.
ഇത്തരത്തിൽ വഞ്ചിയൂരിലെ 6 ബൂത്തുകളിലായി മുന്നൂറോളം ഇരട്ട വോട്ടുകൾ സ്ഥിരീകരിച്ചെന്നാണു വിവരം. മറ്റു വാർഡുകളിലെ വോട്ടർമാരെ വഞ്ചിയൂരിലെ പട്ടികയിൽ ഉൾപ്പെടുത്തിയും ഒരേ വോട്ടർമാരെ പല മേൽവിലാസങ്ങളിൽ പല ബൂത്തുകളിലായി ഉൾപ്പെടുത്തിയുമാണു ക്രമക്കേട്.
ഒരു വാർഡിനുള്ളിൽ തന്നെ ഒന്നിലേറെ വോട്ടുള്ളവരുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
